മലിനമായ മത്സ്യം കഴിച്ചതിന് പിന്നാലെ അണുബാധ; സ്ത്രീക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു

വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് പലരുടെയും വിനോദമാണ്. ഏത് സ്ഥലത്തു ചെന്നാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും.

എന്നാല്‍ ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ ജീവനു പോലും ആപത്തായി മാറാറുണ്ട്.

അത്തരത്തിലൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നടന്നത്. വേവിക്കാത്ത തിലാപ്പിയ മത്സ്യം കഴിച്ച് കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയുടെ നാല് കൈകാലുകളും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്.

മാരകമായ ബാക്ടീരിയകളാല്‍ മലിനമായ തിലാപ്പിയ മത്സ്യം നന്നായി പാകം ചെയ്യാതെ കഴിച്ചതാണ് അണുബാധ ഉണ്ടാകാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു.

40 വയസ്സുള്ള ലോറ ബരാജാസിനാണ് ഇത്തരത്തില്‍ ദാരുണ അവസ്ഥ ഉണ്ടായത്. സാന്‍ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്.

വീട്ടിലെത്തി മത്സ്യം പാകം ചെയ്തപ്പോഴുണ്ടായ പിശകാണ് അണുബാധ ഉണ്ടാകുവാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു.

നന്നായി വേവിക്കാതെ കഴിച്ചതാണ് അണുബാധക്ക് കാരണം. സമുദ്ര വിഭവങ്ങള്‍ നന്നായി പാകം ചെയ്ത് വേണം കഴിക്കുവാന്‍ അല്ലാത്തപക്ഷം വലിയ അപകടം തന്നെ ഉണ്ടാകുവാന്‍ ഇടയാകും.

Related posts

Leave a Comment