ഖ​ലി​സ്ഥാ​ന്‍ വാ​ദി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലെ ഖ​ലി​സ്ഥാ​ന്‍ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് ഹി​ജ്ജാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ന​ഡ പു​റ​ത്താ​ക്കി.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​വ​ൻ കു​മാ​ർ റാ​യി​യെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 18നാ​ണ് കാ​ന​ഡ​യി​ലെ ഗു​രു​ദ്വാ​ര​യ്ക്ക് മു​ന്നി​ൽ ഹ​ർ​ദീ​പ് സിം​ഗ് അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ങ്കു​ള്ള​താ​യി വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​മു​ണ്ടെ​ന്നു കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ആ​രോ​പി​ച്ചി​രു​ന്നു. കാ​ന​ഡ പൗ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ഹ​ർ​ദീ​പ് സിം​ഗ്.

ഒ​രു കാ​ന​ഡ പൗ​ര​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വി​ദേ​ശ ക​ര​ങ്ങ​ളു​ടെ പ​ങ്ക് ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഇ​ത് രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. കൊ​ല​പാ​ത​കം ചി​ല ഇ​ന്ത്യ​ൻ വം​ശ​ജ​രെ കു​പി​ത​രാ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും ട്രൂ​ഡോ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ പു​റ​ത്താ​ക്കി​യ​ത്. കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​ലാ​നി ജോ​ളി​യെ ഉ​ദ്ധ​രി​ച്ച് വി​വി​ധ രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളാ​ണ് പു​റ​ത്താ​ക്കി​യ കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി കൂ​ടു​ത​ൽ മോ​ശ​മാ​ക്കി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യി റി​പു​ദാ​മ​ൻ മാ​ലി​ക്കി​നെ 2022 ജൂ​ലൈ 14ന് ​വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​ർ. ഖ​ലി​സ്ഥാ​ന്‍ ടൈ​ഗ​ര്‍ ഫോ​ഴ്സ് ത​ല​വ​നാ​യ ഹ​ര്‍​ദീ​പി​നെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ദേ​ശീ​യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി 10 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ഹി​ന്ദു മ​ത​പു​രോ​ഹി​ത​നെ കൊ​ല്ലാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ഹ​ര്‍​ദീ​പി​നെ​തി​രേ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts

Leave a Comment