അസുഖം വരുമ്പോള്‍ പലരും സ്വയം ചികിത്സ നടത്താറുണ്ട്. എന്നാല്‍ മിക്കതും അസുഖം കൂടാറാണ് പതിവ്. എന്നാല്‍, അതുപോലെ സ്വയം പികിത്സ ചെയ്ത ഒരു അമ്മയെയും മകനെയും ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നിരിക്കുകയാണ്.
ഛത്തീസ്ഗഡിലാണ് സംഭവം. പനി പിടിച്ച് ചൂട് അമിതമായപ്പോള്‍ അമ്മയും മകനും ഉമ്മം കഴിച്ചു. ഉമ്മം പലതിനും ഒറ്റമൂലിയാണ്. എന്നാല്‍ ഉമ്മം കഴിച്ച ഇവര്‍ക്ക് ആരോഗ്യ നില വഷളായി രണ്ട് പേരയും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കേണ്ടി വന്നു.
ബല്‍മുകുന്ദ് വിശ്വകര്‍മ എന്ന കൊത്തുപണിക്കാരനും അദ്ദേഹത്തിന്റെ അമ്മ നിര്‍മല വിശ്വകര്‍മ്മയുമാണ് കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വേണ്ടി ഉമ്മം കഴിച്ചത്.
ഉമ്മം കഴിച്ചാല്‍ ചൂട് കുറയുമെന്ന് അയല്‍വാസി ഇവരോട് പറഞ്ഞതിന്‍ പ്രകാരമാണ് ഇവര്‍ കഴിച്ചത്. പിന്നാലെ ഇവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഉമ്മം പലതിനും ഒറ്റമൂലിയായി കൊടുക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് വലിയ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. കഴിക്കേണ്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ വയറ്റില്‍ ചെന്നാല്‍ ജീവന്‍ പോലും അപകടത്തിലാകാറുണ്ട്.