കടം വാങ്ങിയ തുക തിരികെ നൽകാൻ താമസിച്ചു, വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി പരേഡ് നടത്തി; രണ്ട് പേർ പോലീസ് പിടിയിൽ

ക​ടം വാ​ങ്ങി​യ പണം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ വെ​ളു​ത്തു​ള്ളി വി​ൽ​പ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് വ​സ്ത്രം ഉ​രി​ഞ്ഞു മാ​റ്റി.​ നോ​യി​ഡ​യി​ലെ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. 

മ​ർ​ദി​ച്ച​വ​രി​ൽ ഏ​ജ​ന്‍റു​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ജ​ന്‍റാ​യ സു​ന്ദ​റി​ൽ നി​ന്ന് ഇയാൾ ഒ​രു മാ​സം മു​മ്പ് 5,600 രൂ​പ ക​ടം വാ​ങ്ങി​യ​താ​യി എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച ക​ച്ച​വ​ട​ക്കാ​ര​ൻ 2,500 രൂ​പ തി​രി​കെ ന​ൽ​കു​ക​യും ബാ​ക്കി തു​ക തി​രി​കെ ന​ൽ​കാ​ൻ കു​റ​ച്ച് സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തുടർന്ന് സു​ന്ദ​ർ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ​യും വി​ളി​ച്ചു വെ​ളു​ത്തു​ള്ളി വി​ൽ​പ​ന​ക്കാ​ര​നെ ഒ​രു സ്റ്റാ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി വ​സ്ത്രം ഉ​രി​ഞ്ഞ് വ​ടി​കൊ​ണ്ട് അ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു.

വെ​ളു​ത്തു​ള്ളി ക​ച്ച​വ​ട​ക്കാ​ര​നും വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. പിന്നാലെ മാ​ർ​ക്ക​റ്റി​ൽ ന​ഗ്ന​നാ​ക്കി പ​രേ​ഡ് ന​ട​ത്തി.  സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. വീ​ഡി​യോ​യ്ക്ക് ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ളു​ക​ൾ പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ ഏ​ജ​ന്‍റ് സു​ന്ദ​റി​നെ​യും മ​റ്റൊ​രു പ്ര​തി ഭ​ഗ​ൻ​ദാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 

 

Related posts

Leave a Comment