ക്ഷേത്രത്തില്‍ തനിക്കു നേരെയുണ്ടായ ജാതീയത പറയാന്‍ ദേവസ്വം മന്ത്രിക്ക് ഏഴ് മാസം സമയമെടുത്തതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി.
ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം. ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്
മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ പൊതുവേദിയില്‍ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.