എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം
ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയുംജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോഷം അനുഭവപ്പെടും. അതോടൊപ്പം തന്നെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നോ നിങ്ങള്‍ എന്തുപങ്കാണ് വഹിക്കുന്നതെന്നോ ഉള്ള ആശയക്കുഴപ്പം ഉണ്ടായേക്കാം.
നവജാത ശിശു സംരക്ഷണത്തില്‍ ജനനസമയത്ത് ഉടനടിയുള്ള പരിചരണവും നവജാതശിശു കാലയളവില്‍ മുഴുവനുമുള്ള പരിചരണവും ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇത് പാലിക്കണം.
മാസം തികഞ്ഞ് ജനിച്ച നവജാതശിശുവിനെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കുളിപ്പിക്കുമ്പോള്എന്തെല്ലാം ശ്രദ്ധിക്കണം
*ദിവസവും ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഒപ്പിയെടുക്കുക.
*2.5കി.ഗ്രാം ഭാരത്തില്‍ കൂടുതലുള്ള കുഞ്ഞുങ്ങളെ ദിവസവും കുളിപ്പിക്കാവുന്നതാണ്.
*എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമുന്നത് നല്ലതാണ്.
*കുളിയുടെ ദൈര്‍ഘ്യം 5 മിനിറ്റില്‍ കൂടരുത്.
നാപ്പി മൂലമുണ്ടാകുന്ന തിണര്‍പ്പ്
·നനഞ്ഞ കോട്ടണ്‍ തുണിയും സാധാരണ വെള്ളവും ഉപയോഗിച്ച് നാപ്പിയുടെ ഭാഗം വൃത്തിയാക്കുക.
·നാപ്പിയുടെ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക.
· ഇടയ്ക്കിടെ ഡയപ്പറുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്.
പൊക്കിള്ക്കൊടിയുടെസംരക്ഷണം
· പൊക്കിള്‍ക്കൊടി വൃത്തിയായും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കുക.
· കുളിച്ചതിനു ശേഷം പൊക്കിള്‍ക്കൊടി വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കണം.
· പൊക്കിള്‍ക്കൊടി ചൊരിയാന്‍ 7 മുതല്‍ 10 ദിവസം വരെ എടുത്തേക്കാം.
·പൊക്കിള്‍ക്കൊടിയുടെ താഴേയ്ക്കാണ് ഡയപ്പറുകള്‍ ധരിക്കേണ്ടത്.
താപനില
· കുഞ്ഞിനെ ശരിയായി പൊതിയുക.
· എ/സി, ഹൈ സ്പീഡ് ഫാന്‍ എന്നിവ ഒഴിവാക്കുക.
· കൈകള്‍ക്കും കാലുകള്‍ക്കും ശരീരത്തിനും ഒരേ താപനില നിലനിര്‍ത്തുക.
· നവജാതശിശുക്കളുടെ സാധാരണ വളര്‍ച്ചയ്ക്ക് ബേബി മസാജ് ഫലപ്രദമാണ്.
(തുടരും)
വിവരങ്ങൾ -രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം