നവജാതശിശു സംരക്ഷണം; ആ​ദ്യ​ത്തെ 6 മാ​സം കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം

വി​റ്റാ​മി​ന്‍ ഡി
എ​ല്ലു​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് വി​റ്റാ​മി​ന്‍ ഡി ​അ​ത്യാ​വ​ശ്യ​മാ​ണ്. വൈ​റ്റ​മി​ന്‍ ഡി ​യു​ടെ കു​റ​വ് റി​ക്ക​റ്റ്‌​സ്, ഇ​ട​യ്ക്കി​ടെ​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍, അ​പ​സ്മാ​രം, പ്ര​തി​രോ​ധ​ശേ​ഷി​ക്കു​റ​വ് എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കും. വി​റ്റാ​മി​ന്‍ ഡി ​തു​ള്ളി​ക​ള്‍ ദി​വ​സ​വും ഒ​രു നേ​രം ന​ല്‍​ക​ണം.

വാ​ക്‌​സി​നേ​ഷ​ന്‍

BCG, OPV, Hep. B വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ ജ​ന​ന​സ​മ​യ​ത്ത് ന​ല്‍​ക​ണം.

ഡി​സ്ചാ​ര്‍​ജ് ക​ഴി​ഞ്ഞ്

ഡി​സ്ചാ​ര്‍​ജ് ക​ഴി​ഞ്ഞ് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ന​വ​ജാ​ത​ശി​ശു​വി​നെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണം.

* ആ​ദ്യ​ത്തെ 6 മാ​സം കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍
മാ​ത്രം ന​ല്‍​കു​ക.
* കെ​യ​ര്‍ ടേ​ക്ക​ര്‍​മാ​ര്‍ ശ​രി​യാ​യ ശു​ചി​ത്വം
ഉ​റ​പ്പാ​ക്ക​ണം.

അ​പ​ക​ട സൂ​ച​ന​ക​ള്‍

* സാ​ധാ​ര​ണ രീ​തി​യി​ല്‍ കു​ഞ്ഞ് പാ​ല്‍ കു​ടി​ക്കാ​തി​രി​ക്കു​ക.
* മു​ഖ​വും ശ​രീ​ര​വും മ​ഞ്ഞ നി​റ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ക / മ​ഞ്ഞ നി​റ​മു​ള്ള മൂ​ത്രം കാ​ണ​പ്പെ​ടു​ന്നു.
* വേ​ഗ​ത്തി​ലു​ള്ള ശ്വ​സ​നം.
* മ​ല​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ സാ​ന്നി​ധ്യം.
* പൊ​ക്കി​ളി​ല്‍ നി​ന്ന് പ​ഴു​പ്പ് വ​രി​ക.

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

· 7-10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞി​ന് ജ​ന​ന ഭാ​രം തി​രി​കെ ല​ഭി​ക്കും.
· ആ​ദ്യ ആ​ഴ്ച​യു​ടെ അ​വ​സാ​ന​ത്തോ​ടെ കു​ഞ്ഞ് പ​ല​ത​വ​ണ മ​ല-​
മൂ​ത്ര​വി​സ​ര്‍​ജ്ജ​നം ന​ട​ത്തും.
·  അ​ത്ഭു​തം, പ്ര​തീ​ക്ഷ, സ്വ​പ്‌​നം എ​ന്നി​വ​യു​ടെ തു​ട​ക്ക​മാ​ണ് ഒ​രു ന​വ​ജാ​ത​ശി​ശു.

ന​വ​ജാ​ത​ശി​ശു​ക്ക​ളെ വീ​ട്ടി​ല്‍ പ​രി​ച​രി​ക്കു​മ്പോ​ൾ

മു​ക​ളി​ല്‍ ച​ര്‍​ച്ച ചെ​യ്ത നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക. ന​വ​ജാ​ത​ശി​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍ നി​യോ​ന​റ്റോ​ള​ജി​സ്റ്റു​മാ​യി പ​ങ്കു​വെ​ക്കു​ക​യും വ്യ​ക്ത​മാ​ക്കു​ക​യും വേ​ണം.

വിവരങ്ങൾ -രശ്മി മോഹൻ എ, ചൈൽഡ് ഡെവലപ്മെന്‍റ് തെറാപ്പിസ്റ്റ്, എസ് യു റ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം

Related posts

Leave a Comment