റിയാദ്: ലഹരിമരുന്ന് ശേഖരവുമായി രണ്ട് ഇന്ത്യൻ യുവാക്കൾ സൗദിയിൽ അറസ്റ്റിൽ. അസീറിൽനിന്നാണ് ട്രാഫിക് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 126 കിലോ ലഹരിമരുന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിനു കൈമാറി. ലഹരിമരുന്നു വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്നവരാണ് അറസ്റ്റിലായ യുവാക്കളെന്ന് പോലീസ് പറഞ്ഞു.
അതേസമയം, അൽ ബത്ത തുറമുഖത്തു നടന്ന ലഹരിമരുന്നു വേട്ടയിൽ 80 ലക്ഷത്തോളം ആംഫിറ്റാമിൻ ഗുളികകൾ പോലീസ് പിടിച്ചെടുത്തു.
സംഭവുമായി ബന്ധപ്പെട്ട നാലു സൗദികളെയും രണ്ട് സിറിയൻ പൗരന്മാരെയും പിടികൂടിയിട്ടുണ്ട്. മദീനയിലും അൽ ബഹയിലും മയക്കുമരുന്നു വിപണനവുമായി ബന്ധപ്പെട്ട് രണ്ട് സൗദികളും പിടിയിലായിട്ടുണ്ട്.