മർഡോക്കിന്‍റെ സാമ്രാജ്യത്തെ മകൻ നയിക്കും


ന്യൂ​​​യോ​​​ർ​​​ക്ക്: ഫോ​​​ക്സ് ന്യൂ​​​സ്, ന്യൂ​​​സ് കോ​​​ർ​​​പ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി​​​ക​​​ൾ മ​​​ക​​​ൻ ലാ​​​ക്‌​​ല​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യി മാ​​​ധ്യ​​​മ​​​ച​​​ക്ര​​​വ​​​ർ​​​ത്തി റൂ​​​പ​​​ർ​​​ട്ട് മ​​​ർ​​​ഡോ​​​ക് അ​​​റി​​​യി​​​ച്ചു. ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​മ​​​രി​​​റ്റ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി റൂ​​​പ​​​ർ​​​ട്ട് തു​​​ട​​​രും.

1996ൽ ​​​മ​​​ർ​​​ഡോ​​​ക് സ്ഥാ​​​പി​​​ച്ച ഫോ​​​ക്സ് ന്യൂ​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്രേ​​​ഷ​​​ക​​​രു​​​ള്ള വാ​​​ർ​​​ത്താ ചാ​​​ന​​​ലാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ, ബ്രി​​​ട്ട​​​നി​​​ലെ ദ ​​​സ​​​ൺ, ദ ​​​ടൈം​​​സ് തു​​​ട​​​ങ്ങി​​​യ പ​​​ത്ര​​​ങ്ങ​​​ൾ ന്യൂ​​​സ് കോ​​​ർ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണ്.

തൊ​​​ണ്ണൂ​​​റ്റി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ മ​​​ർ​​​ഡോ​​​ക് അടുത്തിടെ ന്യൂ​​​സ് കോ​​​ർ​​​പി​​​നെ​​​യും ഫോ​​​ക്സ് ന്യൂ​​​സി​​​നെ​​​യും ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

 

Related posts

Leave a Comment