മധുരിക്കും ഓർമകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍; വരൂ മനുഷ്യ നിർമിത ഗ്രാമത്തിലേക്ക് പോകാം

തിരുവനന്തപുരം ബാലരാമപുരം ഭഗവതിനടയിൽ ഗ്രാമം എന്ന പേരിൽ ഗൃഹാതുരതത്വം തുളുമ്പുന്ന പഴമയുടെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ഗ്രാമത്തെ ഒരുക്കിയിരിക്കുകയാണ്. 

നാഗരികതയുടെ കടന്നു വരവോടെ ഗ്രാമാന്തരീക്ഷത്തെ മറക്കുന്നു പോകുന്ന മനുഷ്യനെ പ്രകൃതിയിലേക്ക് തിരികെ കൊണ്ടു പോകുന്ന തരത്തിലാണ് ഗ്രാമത്തിലെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. 

പഴമക്കാരുടെ നിത്യജീവിതത്തിന്‍റെ  ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളാൽ ഇവിടം കൗതുകമുണർത്തുന്നു. രണ്ട് ഏക്കറോളം സ്ഥലത്താണ് പ്രകൃതിയെ പുനർ നിർമിച്ചിരിക്കുന്നത്. 

ചെടികളും കുഞ്ഞരുവികളും കാട്ടു പൂക്കളും കാവും കുളവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പുതിയ തലമുറ മറന്നു പോയ പഴമയുടെ ഓർമകളെ ഉണർത്തുന്ന തരത്തിലാണ് ഇവിടെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ‌

കാളവണ്ടിയും ഓലക്കുടിലുകളും ഗ്രാമത്തിന്‍റെ മാറ്റ് കൂട്ടുന്നു.  മനോജ് ഗ്രീൻവുഡ്സ് എന്ന കലാ സംവിധായകനാണ് ഗ്രാമത്തിനു പിന്നിൽ. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂർവ ശേഖരം തന്നെ അദ്ദേഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.  

 

Related posts

Leave a Comment