പൂജാരിയുടെ ലീലാവിലാസങ്ങള്‍! കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവുമെന്ന് ധരിപ്പിച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍; സംഭവം പൊന്നാനിയില്‍

poojariപൊന്നാനി: കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാവുമെന്ന് ധരിപ്പിച്ച് ചികിത്സിക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. പൂജാരി അറസ്റ്റില്‍. ചികിത്സയുടെ പേരില്‍ സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത പൊന്നാനി ചെറുവായിക്കര സ്വദേശി തട്ടപ്പറമ്പില്‍ ഷാജി(32)യെയാണ് പെരുമ്പടപ്പ് എസ്‌ഐ സുനില്‍ അറസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞ് ദീര്‍ഘ കാലമായി കുട്ടികളില്ലാതെ ചികിത്സ നടത്തിയിരുന്ന പുത്തന്‍പളളി സ്വദേശിയായ യുവതി അടുത്തിടെയാണ് ഷാജിയുടെ തട്ടിപ്പില്‍ കുടുങ്ങിയത്. ചികിത്സയ്‌ക്കെന്ന പേരില്‍ ഒരു പവന്‍ സ്വര്‍ണവും പതിനായിരം രൂപയും ഇയാള്‍ കൈകലാക്കിയിരുന്നു.
പൂജയ്‌ക്കെന്ന പേരില്‍ വിളിച്ച് വരുത്തി അപമര്യദയായി പെരുമാറിയപ്പോള്‍ യുവതി ബഹളം വച്ച് ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കി. സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുളളതായി സംശയിക്കുന്നതായി എസ്‌ഐ സുനില്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts