ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി; മണിക്കൂറുകൾക്ക് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു

കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ യു​വ​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഭ​ർ​ത്താ​വി​നൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി ജി​ല്ല​യി​ലാ​ണ് സം‍​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭ​ർ​ത്താ​വ് മ​രി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ഗോ​ര​ഖ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ മ​രി​ച്ച​താ​യും ബ​സ്തി പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) ഗോ​പാ​ൽ കൃ​ഷ​ണ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

റു​ധൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ വെ​ച്ച് യു​വ​തി​യെ ര​ണ്ട് പേ​ർ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി ദ​മ്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ​പറഞ്ഞതായി എ​സ്പി വ്യക്തമാക്കി. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു മു​മ്പ് പ്ര​തി​ക​ളു​ടെ പേ​രു​ക​ൾ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ ദ​മ്പ​തി​ക​ൾ റെ​ക്കോ​ർ​ഡു​ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ  എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ വി​ഷം ക​ഴി​ച്ച് മ​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളും ഒ​രു  മ​ക​ളും ഉ​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ യുവതിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി വി​ൽ​പ്പ​ന​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment