പതിനഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പ്രതി പോലീസ് പിടിയിൽ. യുപിയിലെ ബല്ലിയിലാണ് സംഭവം.
പവൻ ബിന്ദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗുജറാത്തിലെ സൂറത്തിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി, പോക്സോ നിയമപ്രകാരവും ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതി തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് നിയമവിരുദ്ധമായി വിവാഹം കഴിക്കുകയും മൂന്ന് മാസത്തോളം തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
പിന്നീട് അവളെ വീണ്ടും ബല്ലിയയിലേക്ക് കൊണ്ടുവന്നപ്പോഴാണ് പോലീസ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ബിസുകിയ റോഡ് ഏരിയയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.