സമൂസകൾക്ക് ഭക്ഷണപ്രേമികളുടെ ഇടയിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു ഉത്സവ ആഘോഷമായാലും, അല്ലെങ്കിൽ അപ്രതീക്ഷിതമായി വരുന്ന അതിഥികൾക്ക് വേണ്ടിയും നമ്മുടെ മേശകളെ അലങ്കരിക്കുന്ന ലഘുഭക്ഷണമാണ് സമോസകൾ. എന്നാൽ സമീപകാലത്ത് ഈ എളിയ ലഘുഭക്ഷണത്തിൽ പുതിയ പാചക പരീക്ഷണങ്ങൾ നടക്കുകയാണ്.
മക്രോണി സമൂസകൾ, ബിരിയാണി സമോസകൾ, പിന്നെ ചോക്ലേറ്റ് സമോസകൾ എന്നിവയൊക്കെ നമ്മൾ എല്ലാവരും കണ്ടു. എന്നാൽ സ്ട്രോബെറി,ബ്ലൂബെറി സമൂസയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.
ഒരു ഫുഡ് ബ്ലോഗർ പങ്കിട്ട ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഈ സമൂസകളുടെ ഒരു ക്ലോസപ്പ് നമുക്ക് കാണാൻ കഴിയും. ആദ്യം കാണിച്ചത് സ്ട്രോബെറി സമൂസയാണ്. കട്ടിയുള്ളതും ശീതീകരിച്ചതുമായ പുറം പാളിയുള്ള പിങ്ക് നിറത്തിലാണ് ഇത്. അത് തുറന്ന് നോക്കുമ്പോൾ ഉള്ളിൽ അരിഞ്ഞ സ്ട്രോബെറിയും സ്ട്രോബെറി സോസും കാണാം.
തുടർന്ന് ബ്ലൂബെറി സമൂസ കാണിക്കുന്നു. ബ്ലൂബെറി സോസ് നിറച്ച നീല നിറമുള്ള സമൂസ. കിഴക്കൻ ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽ ഈ അസാധാരണ സമൂസകൾ 60 രൂപയ്ക്ക് ലഭ്യമാണെന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നുണ്ട്.
നിരവധിപേരാണ് ഇതിനോടകം വീഡിയോ കണ്ടത്. പക്ഷേ സമൂസ പ്രേമികൾ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക