കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; എം.​കെ. ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഓ​ഫീ​സി​ല്‍; വധഭീഷണിയുണ്ടെന്ന് പരാതിക്കാരൻ

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​പി​എം നേ​താ​വും കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​ന്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ഓ​ഫീ​സി​ലെ​ത്തി.

തൃ​ശൂ​ര്‍ കോ- ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലേ​ക്ക് ഇ​ഡി വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍ ന​ട​ക്കും.

എം.​കെ. ക​ണ്ണ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തൃ​ശൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലാ​യി​രു​ന്നു ക​ള്ള​പ്പ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ബി​നാ​നി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്.

ഈ ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കാ​യാ​ണ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. എം.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സ് വീ​ണ്ടും ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​വും ഇ​ന്നു​ണ്ടാ​കും.

വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്ന് ക​രു​വ​ന്നൂ​രി​ലെ പ​രാ​തി​ക്കാ​ര​ൻ
തൃ​ശൂ​ർ: ത​നി​ക്ക് വ​ധ ഭീ​ഷ​ണി​യു​ണ്ടെ​ന്നും ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ സു​രേ​ഷ്.

അ​ന്വേ​ഷ​ണം സി​പി​എം നേ​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​യ​തി​ന് പി​ന്നാ​ലെ ത​നി​ക്കുനേ​രേ ഭീ​ഷ​ണി വ​ർ​ധി​ച്ചു​വെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു. സ്പെ​ഷൽ ബ്രാ​ഞ്ചും ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യും ഇ​തുസം​ബ​ന്ധി​ച്ച് ത​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്നെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലേ​ക്ക് വ​രെ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു.


ബാ​ങ്ക് മാ​ന​ജ​ർ ബി​ജു ക​രീ​മും ജി​ൽ​സും നേ​ര​ത്തെ ത​നി​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നെ​ന്നും സു​രേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment