വെെറലാകാൻ പല കാട്ടി കൂട്ടലുകളും നടത്തുന്നവരാണ് പലരും. അതിനു വേണ്ടി എന്ത് അപകടം ഉണ്ടായാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരാണ് പുതു തലമുറ.
അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. അമിത വേഗത്തിൽ പോകുന്ന ട്രയിനുള്ളിൽ നിന്നു ഒരു യുവാവ് റീൽസ് ചെയ്യുകയാണ്. അതിനായി കെെവിട്ട് അഭ്യാസം കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ഒരു കൈ കൊണ്ട് വാതിലിന്റെ കമ്പിയില്‍ തൂങ്ങി നിൽക്കുകയും പെട്ടെന്ന് കെെവിട്ട് താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ താഴെ വീഴുമ്പോൾ ഇയാളുടെ കെെ ട്രയിനിനു അടിയിലേക്ക് പോകുന്നുണ്ട്. മൂന്നാല് തവണ ഉരുണ്ട ശേഷം യുവാവ് എഴുന്നേറ്റ് ഇരിക്കുന്നതും കാണാൻ സാധിക്കും. അപ്പോഴേക്കും ട്രയിൻ ഒരുപാട് ദൂരം പോയി കഴിഞ്ഞു.
ട്രയിനിനുള്ളിൽ നിന്നും ആളുകളുടെ നിലവിളി കേൾക്കുന്നുണ്ട്. യുവാവിനു പിന്നീട് എന്ത് സംഭവിച്ചെന്നു മുൻപ് ട്രയിൻ മുന്നോട്ട് പോയി.
https://www.instagram.com/p/CwdQyj0gUem/?utm_source=ig_web_copy_linkവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.