സൗന്ദര്യമുള്ള വീടുകള്‍ക്ക് സുന്ദരമായ മാലിന്യ നിര്‍മാര്‍ജനം

karshakanകെ.എസ്. ഫ്രാന്‍സിസ്

മാലിന്യമെന്നത് അസ്ഥാനത്തുള്ള വിഭവമാണ് – ഇതാണ് സുമേഷിന്റെ അഭിപ്രായം. മാലിന്യം ആ അവസ്ഥയിലെത്തുന്നതിനുമുമ്പ് മിത്രമായി കാണാന്‍ പഠിച്ചാല്‍ മാലിന്യനിര്‍മാര്‍ജനം പ്രശ്‌നമേയല്ലന്നാണ് തിരുവനന്തപുരം സ്വദേശി കിഴക്കേതൈയില്‍ സുമേഷ് ഐസക് എന്ന ബിഎസ്‌സി ഫോറസ്ട്രി ബിരുദധാരി പറയുന്നത്. തിരുവനന്തപുരത്തെ തിരക്കുള്ള ജനവാസകേന്ദ്രത്തില്‍ താമസം തുടങ്ങിയപ്പോഴാണ് ഈ യുവാവ് മാലിന്യനിര്‍മാര്‍ജനത്തെകുറിച്ച് ആലോചിച്ചത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി ഉപേക്ഷിക്കുന്നതു കണ്ട സുമേഷ് മാലിന്യനിര്‍മാര്‍ജനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഇതിനുള്ള ഗവേഷണവും പഠനവും തുടങ്ങി.

മാലിന്യത്തെ ഉറവിടത്തില്‍ സംസ്കരിച്ച് മിത്രമാക്കാനുള്ള പരീക്ഷണം വിജയിച്ചതിന്റെ ത്രില്ലിലാണ് ഈ യുവാവ്. പൂന്തോട്ട ത്തിനൊപ്പം സ്ഥാപിക്കാവുന്ന ബയോഗ്യാസ് പ്ലാന്റാണ് സുമേ ഷിന്റെ ഡിസൈനില്‍ രൂപപ്പെട്ടി രിക്കുന്നത്. മോടിയില്‍ മുന്തിനില്‍ക്കുന്ന വീടുകളില്‍ മോടിയോടെ സ്ഥാപിക്കാവുന്ന പ്ലീറ്റഡ് ഡോം ബയോഗ്യാസ് പ്ലാന്റാണ് സുമേഷിന്റെ കണ്ടുപിടിത്തം. നിലവാരം കൂടിയ എല്‍എല്‍ഡിപി ടാങ്കുകളില്‍ ശാസ്ത്രീയമായി തയാറാക്കിയ കമ്പോസ്റ്റിംഗ് സംവിധാനത്തിലൂടെ പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കാം.

2006-ല്‍ സുമേഷ് ആരംഭിച്ച ഗവേഷണം 2009-ഓടെ ഫലപ്രാപ്തിയിലെത്തി. അന്നു സ്ഥാപിച്ച പ്ലാന്റുകള്‍ ഇന്നും കേടുകൂടാതെ ഉപയോഗിക്കുന്നവര്‍ നിരവധിയുണെ്ടന്നും സുമേഷ് പറയുന്നു. സുമേഷ് തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്. 2009-ല്‍ അപേക്ഷ നല്‍കിയ പേറ്റന്റ് ഈവര്‍ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. പൂര്‍ണമായും സീല്‍ചെയ്ത പ്ലാന്റാണ് സുമേഷിന്റേത്. അന്തരീക്ഷ വായു ദുര്‍ഗന്ധമുണ്ടാക്കുമെന്നതിനാലാണിത്.സെപ്ടിക് ടാങ്കിന്റെയും കല്ലറകളുടെയും ശാസ്ത്രീയതയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

ഭംഗിയായി രൂപകല്‍പന ചെയ്തിരിക്കുന്ന എല്‍എല്‍ഡിപി പ്ലാന്റിന്റെ മുകള്‍ഭാഗത്തെ കുഴലിലൂടെയാണ് ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ അഴുകല്‍ ആരംഭിക്കും. ഇതിനുമുകളില്‍ വീണ്ടും ജൈവ വസ്തുക്കള്‍ നിക്ഷേപിക്കുമ്പോള്‍ ആദ്യത്തേത് അഴുകി പാചകവാതകമായി മാറും. പിന്നീട് ഇത് ആല്‍ക്കലൈന്‍ അവസ്ഥയില്‍ എത്തിച്ചേരും. ടാങ്കുമായി ഘടിപ്പിച്ചിരിക്കുന്ന കുഴലിലൂടെയെത്തുന്ന ഗ്യാസ്, ബാഗുകളില്‍ സംഭരിച്ച്ഉപയോഗിക്കുകയും ചെയ്യാം.

ടാങ്കിനുമുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ബോളോയാണ് മറ്റൊരു സവിശേഷത. ടാങ്ക് ഉപയോഗിക്കാതെയിരുന്നാല്‍ ടാങ്കിലെ സ്ലറിക്കുമുകളില്‍ പാട രൂപപ്പെടും. ഇതില്ലാതാക്കാന്‍ ബോളോ പ്രയോജനപ്പെടും. സാധാരണ ഒരു കുടുംബത്തില്‍ ദിവസം മൂന്നുകിലോ ഉപയോഗശൂന്യമായ ജൈവ വസ്തുക്കള്‍ ഉണ്ടാകുമെന്നാണ് കണക്ക്. അത്തരം ഒരു പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നാലുബക്കറ്റ് ചാണകം പ്രാഥമികമായി ആവശ്യംവരും. പിന്നീടിത് ഒരു ദീര്‍ഘകാല വേസ്റ്റ് മാനേജുമെന്റ് സംവിധാനമായി ഉപയോഗിക്കാം.

സുമേഷിന്റെ ടാങ്കിന്റെ രൂപകല്‍പനയുടെ പ്രത്യേകതകൊണ്ട് ടാങ്കിനുള്ളില്‍ വസ്തുക്കള്‍ തടഞ്ഞുനിന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലയ്ക്കില്ല. നിശ്ചിത സമ്മര്‍ദത്തിനു മുകളിലായി വരുന്ന ഗ്യാസിനെ അപകടരഹിതമായി പുറത്തേക്കു തള്ളിവിടുന്നതിനുള്ള സംവിധാനമുണ്ട്. ഈര്‍പ്പം ഫില്‍റ്ററില്‍ തടഞ്ഞ് ഗ്യാസ് മാത്രമാണ് സ്റ്റൗവിലെത്തുന്നത്. അതിനാല്‍ സ്റ്റൗ കേടുകൂടാതിരിക്കും. ഹോസില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാകും. പ്ലാന്റിനുള്ളില്‍ തീ കടക്കാതിരിക്കാനുള്ള സംവിധാനവുമുണ്ട്.

ഒരുപയോഗം കഴിഞ്ഞ് അവശേഷിക്കുന്ന “വേസ്റ്റ്’ ബയോഗ്യാസാക്കിയും ജൈവവളമാക്കിയും വീണ്ടും പ്രയോജനപ്പെടുത്താം. സുമേഷിന്റെ ഈ റീ-സൈക്ലിംഗ് പ്രക്രിയയ്ക്ക് ദുര്‍ഗന്ധം ഇല്ലേയില്ല. ബയോഗ്യാസ് ഇഷ്ടാനുസരണം എവിടെവേണമെങ്കിലും ശേഖരിച്ചുവയ്ക്കാം. എല്ലാത്തിനുമായി തുച്ഛമായ സ്ഥലമേ വേണ്ടൂ. കൊതുകും ഈച്ചയും ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ ആക്രമണവും ഉണ്ടാകില്ല. ഇഷ്ടാനുസരണം സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്ന റിന്യൂവബിള്‍ എനര്‍ജി ബയോഗ്യാസാണ് ഇതിലൂടെ നിര്‍മിക്കുന്നത്.

ഇതിനോടകം നിരവധി പുരസ്കാരങ്ങളും ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. ലോകോത്തര ഇന്നോവേഷന്‍ മത്സരമായ എകഇഇക ഘീരസവലലറ ങമൃശേി ഇന്ത്യ ഇന്നോവേഷന്‍ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 60 കണ്ടുപിടിത്തങ്ങളില്‍ സ്ഥാനംനേടാന്‍ സുമേഷിന്റെ കണ്ടുപിടിത്തത്തിനായി. വില്‍ഗ്രോ കോമ്പറ്റീഷനില്‍ മികച്ച 20 കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. 2010-ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലും പങ്കെടുത്തു. സിക്കിം സര്‍ക്കാര്‍ സുമേഷിന്റെ കണ്ടുപിടിത്തം ഉപയോഗപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍:

9447903147.
Email: [email protected]

Related posts