മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണിന്റെ തൊട്ടടുത്ത് ഒരു ഡിയോഡറന്റ് കുപ്പി ഉണ്ടായിരുന്നു.
തുടർന്ന് കുപ്പിയിലേക്ക് തീ ആളിപ്പിടിക്കുകയും വലിയ സ്പോടനം ഉണ്ടാവുകയും ചെയ്തു. നാസിക്കിലെ സിഡ്കോ ഉത്തം നഗർ പ്രദേശത്താണ് സംഭവം.
സ്ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകർന്നു. സ്ഫോടനം വളരെ രൂക്ഷമായതിനാൽ സമീപത്തെ കാറുകളുടെ ചില്ലുകളും തകർന്നു.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.