ഞാന്‍ ഉണ്ടായപ്പോള്‍ ഇട്ട പേരാണ് അസിന് എന്നത്. അച്ഛനും അമ്മയും ഇട്ട പേരാണ്. സിനിമയില്‍ വന്നപ്പോള്‍ കുറേപ്പേര് പറഞ്ഞിട്ടുണ്ട് അസിന് എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ലെന്ന്.
പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന്. പക്ഷെ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ഐഡന്റിറ്റിയാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത്.
പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പര്‍ എന്ന്. ഹോട്ടലില്‍ റൂം എടുക്കാന്‍ നേരത്തൊക്കെ ഏതെങ്കിലും എടുത്തോ എന്നാണ് ഞാന്‍ പറയുക.
വണ്ടിയുടെ കളറും കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ ഏത് വേണം എന്നും ചോദിക്കും. എനിക്ക് അങ്ങനെയുള്ള യാതൊരു അന്ധവിശ്വാസങ്ങളുമില്ല. ആകെയുള്ളത് ആത്മവിശ്വാസം മാത്രമാണെന്ന് അസിന് തോട്ടുങ്കൽ പറഞ്ഞു.