സോഷ്യൽ മീഡിയ വഴി നിരന്തരം തന്നെ അപമാനിച്ചിരുന്ന സ്ത്രീയെ കണ്ടു പിടിച്ചെന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.
എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും വളരെ മോശമായ രീതിയിലാണ് അപമാനിച്ചിരുന്നത്. മരിച്ചു പോയ അച്ഛനെ കുറിച്ച് പോലും മോശമായി കമന്റിട്ടതോടെയാണ് സെെബർ ബുള്ളിങ് ചെയ്തയാളെ കണ്ടെത്തണമെന്ന് തീരുമാനിച്ചത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടതിനു പിന്നാലെ അവര്‍ ഇട്ടിരുന്ന കമന്റുകള്‍ നീക്കം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനി എത്ര ചെയ്താലും കാര്യമില്ല, കാരണം തന്റെ കൈവശം മതിയായ തെളിവുകളുണ്ടെന്നു സുപ്രിയ കുറിച്ചു.
‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്.
ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ’ . എന്നാണ് സുപ്രിയയുടെ കുറിപ്പ്.