പ​ണ്ട് ടാ​ക്സി സ​ർ​വീ​സ്,  ഇപ്പോൾ ‘പാർട്ടി ബിനാമി’ സർവീസ്’ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്‍റെ ഒരു ചെറിയ മീനില്ല…


തൃ​ശൂ​ര്‍: ബാങ്ക് തട്ടിപ്പു കേസിൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നും അ​റ​സ്റ്റി​നു​മൊ​ക്കെ മു​ന്പ് സി​പി​എം നേ​താ​വ് പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ ഭൂ​ത​കാ​ലം ചി​ക​ഞ്ഞ​പ്പോ​ൾ ആൾ ഒ​രു ചെ​റി​യ മീ​ൻ അ​ല്ലെ​ന്ന് ഇ​ഡി​ക്ക് വ്യ​ക്ത​മാ​കുകയായിരുന്നു.

ഒ​രു ചെ​റു ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​ല്ല ഈ ​മീ​നെ​ന്നും അവർക്കു ബോ​ധ്യ​പ്പെ​ട്ടു. അ​ര​വി​ന്ദാ​ക്ഷ​ൻ ബി​നാ​മി​ക​ളു​ടെ ത​മ്പു​രാ​നാ​ണെ​ന്ന വി​ശേ​ഷ​ണ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച​ത്.

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന ആ​ദ്യ പ്ര​മു​ഖ സി​പി​എം നേ​താ​വാ​ണ് സി​പി​എം വടക്കാ ഞ്ചേരി നഗരസഭ കൗ​ണ്‍​സി​ല​ര്‍ കൂടിയായ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍.

പ​ണ്ട് വ​ട​ക്കാ​ഞ്ചേ​രി​യി​ലും അ​ത്താ​ണി​യി​ലും ടാ​ക്സി കാ​ർ ഓ​ടി​ച്ചി​രു​ന്ന അ​ര​വി​ന്ദാ​ക്ഷ​ൻ പി​ന്നീ​ട് സി​പി​എ​മ്മി​ലെ പ്ര​മു​ഖ​രു​ടെ ബി​നാ​മി ബി​സി​ന​സു​ക​ളു​ടെ സ്റ്റി​യ​റിം​ഗ് നി​യ​ന്ത്രി​ക്കു​ന്ന പ്ര​മു​ഖ​നാ​യി.

ര​ണ്ട് ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ അ​ര​വി​ന്ദാ​ക്ഷ​ന് ഉ​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബി​നാ​മി ഇ​ട​പാ​ടി​ൽ ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക​ടു​ത്തും അ​ര​വി​ന്ദാ​ക്ഷ​ന് ഒ​രു ഹോ​ട്ട​ലു​ണ്ട്. തൃ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​ച്ച്ഡി​സി കാ​ന്‍റീ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും കൊ​ടു​ത്ത​ത് അ​ര​വി​ന്ദാ​ക്ഷ​ൻ ആ​യി​രു​ന്നു​വെ​ന്ന് അ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ​യും ബി​നാ​മി​ക​ളു​ടെ​യും ക​രു​ത്തി​ൽ അ​തൊ​ന്നും കാ​ര്യ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ല്ല.

മു​ൻ​മ​ന്ത്രി​ എ.സി മൊയ്തീന്‍റെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​രി​ൽ ഒ​രാ​ളാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ മു​ൻ എം​പി​യു​ടെ​യും വേ​ണ്ട​പ്പെ​ട്ട ആ​ളാ​യി​രു​ന്നു.

ഏ​റ്റ​വും ന​ന്നാ​യി വി​ശ്വ​സി​ക്കാം എ​ന്നു​റ​പ്പു​ള്ള​തു​കൊ​ണ്ടു​ത​ന്നെ പാ​ർ​ട്ടി​യി​ലെ ബി​നാ​മി ഇ​ട​പാ​ടു​ക​ൾ​ക്ക് “അ​ര’ എ​ന്ന് കോ​ഡ് ഭാ​ഷ​യി​ൽ അ​റി​യ​പ്പെ​ട്ട അ​ര​വി എ​ന്ന പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ പ്ര​ധാ​നി​യും പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി.

അ​ര​വി​ന്ദാ​ക്ഷ​ൻ ജാ​ത​കം അ​ങ്ങ​നെ തി​രു​ത്തിക്കുറി​ക്കു​ക​യാ​യി​രു​ന്നു. സൗ​മ്യ​നും ശാ​ന്ത​ശീ​ല​നും ആ​രെ​യും കൊ​ടി​യു​ടെ നി​റം നോ​ക്കാ​തെ സ​ഹാ​യി​ക്കാ​നു​ള്ള മ​ന​സും അ​ര​വി​ന്ദാ​ക്ഷ​ന് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ത്തി​ൽ ന​ല്ലൊ​രു ഇ​മേ​ജ് കാ​ത്തു​സൂ​ക്ഷി​ക്കാ​നും ഈ ​ബി​നാ​മി ഇ​ട​പാ​ടു​ക​ൾ​ക്കി​ട​യി​ലും അ​ര​വി​ന്ദാ​ക്ഷ​ൻ സാ​ധി​ച്ചു.

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പിലെ പ്ര​ധാ​ന പ്ര​തി സ​തീ​ഷ് കു​മാ​റു​മാ​യി അ​ര​വി​ന്ദാ​ക്ഷ​ൻ പ​രി​ച​യ​ത്തി​ൽ ആ​വു​ന്ന​ത് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം ബി​സി​ന​സ് ചെ​യ്യു​മ്പോ​ഴാ​ണ്.

സൗ​ഹൃ​ദ​ത്തി​ൽ തു​ട​ങ്ങി സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക​ൾ വെ​ളു​പ്പി​ച്ചെ​ന്ന വ​ലി​യ കു​റ്റ​ത്തി​ലേ​ക്ക് എ​ത്തി​നി​ൽ​ക്കു​ന്നു ഇ​വ​രു​ടെ ബ​ന്ധം. ഇ​വ​രു​ടെ പ​രി​ച​യ ശൃം​ഖ​ല​യി​ൽ ക​ണ്ണി​ക​ളാ​യി​ട്ടു​ള്ള​ത് അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മ​ല്ലെ​ന്ന് മാ​ത്രം.

Related posts

Leave a Comment