തിരുവനന്തപുരം: പോക്സോ കേസുകളിൽ കൂടുതലും സംഭവിക്കുന്നത് സ്വന്തം വീടുകളിലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 1004 കുട്ടികളാണ് സ്വന്തം വീട്ടിൽ അതിക്രമത്തിന് ഇരയായത്.
പ്രതികളുടെ വീടുകളിൽ വച്ച് അതിക്രമം നടന്നത് 722 കേസുകളിലാണ്. 29 കേസുകളിൽ കുട്ടികൾക്കെതിരെ അതിക്രമം നടന്നത് ആശുപത്രികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12 കേസുകളിൽ അതിക്രമം നടന്നത് ശിശു സംരക്ഷണ സ്ഥാപനങ്ങളിലാണ്.
കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 4582 കേസുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. 583 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 വർഷത്തിന് ഇടയിൽ കേസുകളുടെ എണ്ണം കുത്തനെ കൂടിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.