നീലത്താമരയിലേക്ക് കൈലാഷ്, മഴവിൽ മനോരമയിൽ പ്രോഗ്രാം ചീഫായി വർക് ചെയ്തിരുന്ന ഏബ്രഹാം, ആസിഫ് അലി എന്നിവരെയാണ് പരിഗണിച്ചത്. ആസിഫ് അലി അതിന് മുമ്പ് ഋതുവിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.
അർച്ചന കവിയും ആസിഫ് അലിയും ഒരുമിച്ച് ടിവിയിൽ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കറിയാം. മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് ഓക്കെയാണ്.
ആര് വേണമെന്ന കൺഫ്യൂഷനായി. എംടി സാറിന്റെ മുന്നിൽ ഇവർ മൂന്ന് പേരെയും പല സമയങ്ങളായി കാണിച്ചു. അദ്ദേഹം തെരഞ്ഞെടുത്തത് കൈലാഷിനെയാണ്.
നിഷ്കളങ്കത തോന്നുന്ന മുഖമാണ് ആസിഫ് അലിക്ക്. സിനിമയിലെ ഹരിദാസ് എന്ന കഥാപാത്രം അത്ര നിഷ്കളങ്കനല്ല. ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും, അതുകൊണ്ട് ഇയാൾ മതി എന്നാണ് എംടി സാർ പറഞ്ഞത്. അങ്ങനെയാണ് കൈലാഷിനെ തെരഞ്ഞെടുക്കുന്നത് -ലാൽ ജോസ്