എടക്കാട്: ഇൻസ്റ്റ ഗ്രാം വഴി പെൺകുട്ടിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു.
കണ്ണൂർ സിറ്റി സ്വദേശിയായ എ. സനൂജയ്ക്കെതിരെയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തത്.
കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ ഒന്നോടെ പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയും പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.