ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 വസുകാരനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ നിന്നും, സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് വിദ്യാർത്ഥി പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണി പെടുത്തുകയാണ് വിദ്യാർഥി ചെയ്തത്.
വിദ്യാർഥിക്കെതിരെ അന്വേഷണം വരികയാണെങ്കിൽ പോലീസിന്റെ വലയിൽ വീഴാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.