സ്കോട്ട്ലൻഡിലെ 750 വർഷം പഴക്കമുള്ള കോട്ടയിൽ നിന്ന് കണ്ടെത്തിയ വിസ്കി ബോട്ടിലുകൾ ഈ വർഷം നവംബറിൽ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. 1800-കളുടെ തുടക്കത്തിലേതാണ് വിസ്കിയെന്ന് വിദഗ്ധർ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിസ്കികളിലൊന്നാണ്.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇത് 1833-ൽ ഇത് ഉണ്ടാക്കി. 1841-ൽ കുപ്പിയിലാക്കി, 1932-ൽ റീബോറ്റിൽ ചെയ്തതായി പറയപ്പെടുന്നു. ഈ പാനീയത്തിന്റെ 40 കുപ്പികൾ 2022-ന്റെ അവസാനത്തിൽ പെർത്ത്ഷെയറിലെ ബ്ലെയർ കാസിലിൽ ഒരു നിലവറ വാതിലിനു പിന്നിൽ നിന്ന് കണ്ടെത്തി.
കോട്ടയുടെ ആർക്കൈവുകളിലും കാർബൺ ഡേറ്റിംഗിലും നടത്തിയ ഗവേഷണം സ്കോട്ടിഷ് യൂണിവേഴ്സിറ്റിസ് എൻവയോൺമെന്റൽ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലാണ് വിസ്കിയുടെ പഴക്കം പരിശോധിക്കുന്നത്.
1844-ൽ വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും കോട്ട സന്ദർശിച്ചപ്പോൾ വിസ്കി രുചിച്ചിരിക്കാമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.
ലേലത്തിന്റെ ചുമതലയുള്ള കമ്പനി പറയുന്നതനുസരിച്ച് 24 കുപ്പികളിൽ ഓരോന്നിനും ഏകദേശം 10,000 പൗണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ്. 2023 നവംബർ 24 മുതൽ ഡിസംബർ 4 വരെയാണ് ഇത് നടക്കുക.
പാനീയത്തിന്റെ കാലപ്പഴക്കവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ വിൽപ്പന ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമായി പ്രചരിക്കപ്പെടുന്നു.