അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടങ്ങൾ പ്രദേശത്ത് വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടാക്കി.കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ. പ്ലാന്റേഷൻ കോർപ്പറേഷന്റെ ഇലക്ട്രിക് പെൻസിൽ ചവിട്ടി പൊളിച്ചാണ് കാട്ടാന എത്തുന്നത്.
കാട്ടാന എണ്ണപന മറിച്ചിട്ടു. എണ്ണപനയുടെ അടിയിൽപ്പെട്ട് പോത്തുകുട്ടി ചത്തു. വെറ്റിലപ്പാറ സ്വദേശി കൈതവളപ്പിൽ അശോകന്റെ പോത്തുകുട്ടിയാണ് ചത്തത്.
കാട്ടാനകൾ സംഘങ്ങളായി ചേർന്ന് വെറ്റിലപ്പാറയുടെ വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ദിവസവും ഉണ്ടാക്കുന്നു. വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വെെകുന്നേരം വിളക്കു വെക്കാൻ വന്ന കൈതവളപ്പിൽ ശശിയും ഭാര്യ ശാരദയുമാണ് ആനയുടെ മുൻപിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.
കാട്ടാനകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. വ്യാപകമായി കൃഷികളും വിളകളും കാട്ടാനകൾ നശിപ്പിക്കുകയാണ്.