ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലൺ മെഡൽ ജേതാവ് നന്ദിനി അഗസാരയെ അധിക്ഷേപിച്ച് സഹതാരം സ്വപ്ന ബർമൻ. ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്തലണിൽ നന്ദിനി അഗസാരയാണ് വെങ്കലം നേടിയത്. നാലാമതാണ് സ്വപ്ന ബർമ്മൻ.
ഇതിന് പിന്നാലെയാണ് അധിക്ഷേപം. നന്ദിനി ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തിൽ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്ന് സ്വപ്ന പറഞ്ഞു.
കേവലം 4 പോയിന്റുകളുടെ വ്യത്യാസത്തിലാണ് സ്വപ്ന ബർമന് മെഡൽ നഷ്ടമായത്. ഇതിന് പിന്നാലെയാണ് ഗുരുതര ആക്ഷേപവുമായി താരം രംഗത്തെത്തിയത്.
“ചൈനയിലെ ഹാങ്ഷൗവിൽ നടന്ന 19 -മത് ഏഷ്യൻ ഗെയിംസിൽ ഒരു ട്രാൻസ്ജെൻഡർ വനിതയോട് എനിക്ക് എന്റെ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ നഷ്ടമായി. അത്ലറ്റിക്സ് നിയമങ്ങൾ ലംഘിച്ചു. അതുകൊണ്ട് എനിക്ക് എന്റെ മെഡൽ തിരികെ വേണം. സഹായിക്കൂ, ദയവായി എന്നെ പിന്തുണയ്ക്കൂ” സ്വപ്ന ബർമന്റെ ട്വീറ്റ്.