ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ടേ​ക്ക് ഓ​ഫി​ന് മു​മ്പ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ​നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

രാ​ത്രി 10 മ​ണി​യോ​ടെ നാ​ഗ്പൂ​രി​ൽ നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കേ​ണ്ട ഇ​ൻ​ഡി​ഗോ 6E 6803 വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ലാ​ണ് സ്വ​പ്നി​ൽ ഹോ​ളി എ​ന്ന​യാ​ൾ തു​റ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് വാ​തി​ലി​നോ​ട് ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ര​ൻ ഇ​രു​ന്ന​ത്. ടേ​ക്ക് ഓ​ഫി​ന് മു​മ്പ് ക്രൂ ​അം​ഗ​ങ്ങ​ൾ യാ​ത്ര​ക്കാ​രെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

രാ​ത്രി 11.55ന് ​കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ശേ​ഷം ഹോ​ളി​യെ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

 

Related posts

Leave a Comment