ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ ട്വിറ്റർ പോസ്റ്റ് വിവാദമാകുന്നു. കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തേജീന്ദർ പാലിന്റെ പോസ്റ്റ്.
ഹര്‍ദീപ് സിംഗ് നിജ്ജര്‍ സ്വവർഗാനുരാഗിയായിരുന്നു. നിജ്ജറിനോട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇഷ്ടമുണ്ടായിരുന്നു, പക്ഷേ മറ്റൊരാൾക്ക് വേണ്ടി നിജ്ജർ ട്രൂഡോയെ ഉപേക്ഷിച്ചു. കൊലപാതകത്തിനുള്ള കാരണം അതാണോ ?’ എന്നാണ് തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ വിവാദപരമായ പോസ്റ്റ്.
ഇന്ത്യൻ സർക്കാരിനു നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിനു വിള്ളലുകൾ വീണിരിക്കുകയാണ്. നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന അന്വേഷണങ്ങളോട് ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞിരുന്നു.
തേജീന്ദർ പാൽ സിംഗ് ബഗ്ഗയുടെ ട്വിറ്റർ പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
‘.