ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിൽ 13 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലുമായി 60 മെഡലുകളോടെ നാലാം സ്ഥാനത്തുള്ള ഇന്ത്യ 10-ാം ദിനമായ ഇന്നു കൂടുതല്‍ മെഡൽ പ്രതീക്ഷയിൽ.
വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു.
പുരുഷന്മാരുടെ ഡെക്കാലണില് തേജസ്വിന് ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഹോക്കിയില്‍ ബംഗ്ലാദേശിനെ 12-0ന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലിലെത്തി.