കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.
ചെറിയ കുട്ടിയ്ക്കായ് ചബ്ര ടൗണിലെ വീട്ടിൽ ഊഞ്ഞാൽ കെട്ടിയതായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കവെ ആദിലിന്റെ കഴുത്തിൽ ഊഞ്ഞാലിന്റെ കയർ കുരുങ്ങി.
തുടർന്ന് ആദിൽ ഛർദ്ദിച്ച് ബോധരഹിതനായി വീഴുകയായിരുന്നെന്ന് ചബ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ചുട്ടൻ ലാൽ പറഞ്ഞു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.