അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന് മക്കാര്‍ത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി. ധനവിനിയോഗ ബിൽ പാസാക്കുന്നതിലെ ഭിന്നതയെ തുടര്‍ന്നാണ് മക്കാര്‍ത്തിയെ പുറത്താക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ വോട്ടെടുപ്പിലൂടെ പുറത്താകുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ 55-ാം സ്പീക്കറായി കെവിന് മക്കാര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടത്. 269 ദിവസമാണ് മക്കാർത്തി സ്പീക്കർ സ്ഥാനത്ത് ഇരുന്നത്.
സ്പീക്കറുടെ പ്രവർത്തനങ്ങളിൽ അതൃപ്തി ഉണ്ടായിരുന്ന പാർലമെന്റ് അംഗങ്ങളാണ് മക്കാർത്തിക്കെതിരെ പ്രമേയം കൊണ്ടു വന്നത്. ഇനി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് കെവിന് മക്കാര്‍ത്തി വ്യക്തമാക്കി. മക്കാര്‍ത്തിയെ പുറത്താക്കാനുള്ള പ്രമേയത്തെ 216 പേര് അനുകൂലിച്ചപ്പോള്‍ 210പേരാണ് അതിനെ എതിര്‍ത്തത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മക്കാര്‍ത്തിക്ക് സ്ഥാനനഷ്ടം ഉണ്ടായത്.
ധനവിനിയോഗ ബിൽ പാസാക്കുന്നതിനു വേണ്ടി മക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നു. ഇതിനു പിന്നാലെയാണ് മക്കാർത്തിയെ പുറത്താക്കാനുള്ള നോട്ടീസ് മാറ്റ് ഗെയ്റ്റ്സ് നൽകിയത്. അമേരിക്കന്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് സ്പീക്കറുടേത്.