സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. പനി മൂലം 8587 പേരാണ് ഇന്നലെ മാത്രം വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
പകർച്ചപ്പനി ഈ മാസം മാത്രം നാലു മരണങ്ങൾ. വെെറൽ പനിക്ക് പിന്നാലെ തലപൊക്കി എലിപ്പനിയും ഡെങ്കിയും. കൂടുതൽ മരണങ്ങൾക്കും കാരണം എലിപനിയും ഡെങ്കിയും. 24 മണിക്കൂറിനിടെ 1400 രോഗികളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത്.
മഴ കാരണം പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത കൂടുതലാണ്. മഴ ശക്തമായതോടെ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.