ച്യുദാദ് മദേരോ: വടക്കൻ മെക്സിക്കോയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയുടെ മേൽക്കൂര തകർന്നുവീണ് പത്തു പേർ മരിച്ചു. അറുപതിലധികം പേർക്കു പരിക്കേറ്റു.
ച്യുദാദ് മദേരോയിലെ സാന്താ ക്രൂസ് പള്ളിയിലായിരുന്നു അപകടം. അപകടസമയം നൂറു പേരാണു പള്ളിയിലുണ്ടായത്. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.
മെക്സിക്കോയിലെ ചിയാപസ് സംസ്ഥാനത്ത് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തു ക്യൂബൻ അഭയാർഥി സ്ത്രീകൾ മരിച്ചു. ചരക്കു കയറ്റിയ ട്രക്കിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ദിവസവും ആയിരക്കണക്കിന് അഭയാർഥികളാണു മെക്സിക്കോയുടെ തെക്കൻ അതിർത്തിയിലെത്തുന്നത്.