ഇര ഇനിയും നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി, കൈരളി ടിവിക്കെതിരേയും ജോണ്‍ ബ്രിട്ടാസിനെയും കണക്കറ്റ് പരിഹസിച്ച് ആഷിഖ് അബു, പാര്‍ട്ടിനേതൃത്വത്തിന് അതൃപ്തി

britas main ‘സഖാവ്’ കവിതയിലൂടെ കുപ്രസിദ്ധനായി മാറിയ സാംമാത്യുവിനെതിരേ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. കഴിഞ്ഞദിവസം കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ സാംമാത്യു ചൊല്ലിയ കവിതയാണ് പരിഹാസത്തിന് കാരണം. എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്ക്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു! ആഷിഖ് അബുവിന്റെ പോസ്റ്റില്‍ പറയുന്നത് ഇപ്രകാരം. സഖാവ് എന്ന കവിതയുണ്ടാക്കിയ വിവാദം മായ്ച്ചുകളയാന്‍ വേണ്ടി നടത്തിയ ജെബി ജംഗ്ഷന്‍ പരിപാടിക്കെതിരെയും സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

ബലാത്സംഗം ചെയ്തയാളെ പ്രണയിക്കുന്ന പെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ പടര്‍പ്പ് എന്ന കവിതയാണ് സാംമാത്യു പരിപാടിയില്‍ പാടിയത്. സഖാവ് എന്ന കവിത മാത്രമല്ല താന്‍ വേറെയും രചനകള്‍ നടത്തിയിട്ടുണ്ടെന്നു തെളിയിക്കുകയായിരുന്നു സാമിന്റെ ലക്ഷ്യം. ബലാത്സംഗിയുടെ ബീജം തന്ന പുരുഷനെ പെണ്‍കുട്ടി ഇഷ്ടപ്പെടുന്നുവെന്നതാണ് കവിതയുടെ ഇതിവൃത്തം. വിഡ്ഢീയെന്നാണ് ആഷിഖ് അബു സാംമാത്യുവിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിച്ചിരുന്ന ആഷിഖ് അബുവിന്റെ പുതിയ നയംമാറ്റം പാര്‍ട്ടികേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ആഷിഖും ഭാര്യ റീമ കല്ലിങ്കലും ഇടതു വേദികളില്‍ സജീവസാന്നിധ്യമാണ്. സോഷ്യല്‍മീഡിയയില്‍ ആഷിഖ് അബു ഇടുന്ന പോസ്റ്റുകള്‍ പാര്‍ട്ടി അനുഭാവികള്‍ ആവേശപൂര്‍വ്വം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടിയെയും ചാനലിനെയും പരസ്യമായി വിമര്‍ശിച്ച സംവിധാകന്റെ നടപടിക്കെതിരേ അണികളില്‍ രോക്ഷമുയര്‍ന്നിട്ടുണ്ട്.

Related posts