കറാച്ചി: പാക്കിസ്ഥാനിൽ നിയമവിരുദ്ധമായി കഴിയുന്ന അഫ്ഗാനിസ്ഥാൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് നിർദേശം. ഇവർക്ക് പാക്കിസ്ഥാനിൽ നിന്നും സ്വമേധയ പോകാൻ നവംബർ ഒന്ന് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും പോയില്ലെങ്കിൽ ഇവരെ കണ്ടെത്തി നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 1.3 ദശലക്ഷം അഫ്ഗാനികൾ പാക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത അഭയാർത്ഥികളാണ്, കൂടാതെ 880,000 പേർക്ക് നിയമപരമായ അനുമതിയുമുണ്ട്.
എന്നാൽ 1.7 ദശലക്ഷം അഫ്ഗാനികൾ അനധികൃതമായി പാകിസ്ഥാനിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി പറയുന്നത്. ഇവർ സ്വമേധയ മടങ്ങിയില്ലെങ്കിൽ പിടികൂടി നാടുകടത്തുമെന്നും മന്ത്രി വ്യക്തമാക്കി.