വെനീസ്: ഇറ്റാലിയൻ നഗരമായ വെനീസിൽ ബസ് മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് രണ്ട് കുട്ടികളടക്കം 21 പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മേൽപ്പാലത്തിൽ താഴെയുള്ള റെയിൽവേ ട്രാക്കിന് സമീപത്തേക്കാണ് പതിച്ചത്.
മാർഗേര ജില്ലയിലെ ക്യാമ്പ് സൈറ്റിലേക്ക് വിനോദ സഞ്ചരികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിച്ച ബസിനു തീപിടിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
മീഥെയ്ൻ വാതകം ഉപയോഗിച്ച് ഓടുന്ന ബസ് വൈദ്യുതി ലൈനിലേക്ക് വീണാണ് തീപിടിച്ചതെന്ന് പറയുന്നു. മരിച്ചവരിൽ അഞ്ച് യുക്രെയ്ൻകാരും ഒരു ജർമൻകാരനും ഇറ്റാലിയൻ ഡ്രൈവറുമുണ്ട്.