തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അനുസരിക്കും.
തന്റെ സേവനം ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്.സിറ്റിംഗ് എംപിമാർ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്നു മാറിനിൽക്കേണ്ട.
എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. വനിതാസംവരണ ബില്ല് നടപ്പിലായശേഷം 2029-ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ കുടുതൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കില്ല. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിക്കണമെന്ന് പാർട്ടിതലത്തിൽ ധാരണയായിട്ടുണ്ട്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. .