ഇ​ല​ക്‌ട്രിക് ബ​സു​ക​ളി​ലെ അ​ഗ്നി​ബാ​ധ; മുൻകരുതൽ സ്വീകരിക്കേണ്ടതെങ്ങനെ; കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കെഎ​സ് ആ​ർ​ടി​സി​യു​ടെ ഇ​ല​ക്‌ട്രിക് ബ​സു​ക​ളി​ൽ തീ​പി​ടു​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ശീ​ല​നം ന​ല്കും.

10, 11 തീ​യ​തി​ക​ളി​ൽ ഡൽ​ഹി​യി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​മ്പ​തുപേ​രെ കെഎ​സ്ആ​ർടിസി നി​യോ​ഗി​ച്ചു.\

സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ , ചാ​ർ​ജ്മാ​ൻ, മെ​ക്കാ​നി​ക്ക് ത​സ്തി​ക​യി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത വാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്‌ട്രിക് ബ​സു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്നു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ന്നെ ഇ​ന്ത്യ​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ സൗ​ജ​ന്യ​മാ​യി ഇ​ല​ക്‌ട്രിക് ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ഇ​ത്ത​രം ബ​സു​ക​ളി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​ഗ്നി​ബാ​ധ, തീ​പി​ടിത്ത​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പറേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ല്കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ് മ​ന്ത്രാ​ല​യം ജി ​ഐ ഇ​സ​ഡ് ഇ​ന്ത്യാ ട്രാ​ൻ​സ്പോ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പറേ​ഷ​നു​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ളു​ടെ യാ​ത്രാ – താ​മ​സ-​ഭ​ക്ഷ​ണ ചി​ല​വു​ക​ളും ജി ​ഐ ഇ​സ​ഡ് ഇ​ൻ​ഡ്യ ട്രാ​ൻ​സ്പോ​ർ​ട്ട് വ​ഹി​ക്കു​ന്ന​താ​യി​രി​ക്കും.

Related posts

Leave a Comment