ഇ​​ടി​​വെ​​ട്ട് ഇ​​ന്ത്യ ;ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട; നീ​​ര​​ജ് ചോ​​പ്ര​​യ്ക്ക് സ്വ​​ർ​​ണം

ഇന്നലെ മൂ​​ന്നു സ്വ​​ർ​​ണമടക്കം 12 മെഡൽ

ഹാ​​ങ്ഝൗ: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട​​യു​​മാ​​യി ഇ​​ന്ത്യ. 2018ൽ ​​ജ​​ക്കാ​​ർ​​ത്ത​​യി​​ൽ കു​​റി​​ച്ച 70 മെ​​ഡ​​ൽ എ​​ന്ന റി​​ക്കാ​​ർ​​ഡ് പി​​ന്നി​​ട്ട ഇ​​ന്ത്യ ഇ​​ന്ന​​ലെ ക​​ളം​​വി​​ട്ട​​ത് 81 മെ​​ഡ​​ൽ നേ​​ട്ട​​വു​​മാ​​യി.

മൂ​​ന്നു സ്വ​​ർ​​ണം, അ​​ഞ്ച് വെ​​ള്ളി, നാ​​ലു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 12 മെ​​ഡ​​ലാ​​ണ് ഇ​​ന്ന​​ലെ ഇ​​ന്ത്യ ഹാ​​ങ്ഝൗ​​വി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. അ​​ന്പെ​​യ്ത്ത് മി​​ക്സ​​ഡ് ടീം ​​കോ​​ന്പൗ​​ണ്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ആ​​ദ്യ സ്വ​​ർ​​ണം. ജ്യോ​​തി സു​​രേ​​ഖ വെ​​ന്നം, ഓ​​ജ​​സ് പ്ര​​വീ​​ണ്‍ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം എ​​യ്തു നേ​​ടി​​യ​​ത്.

നീ​​രാ​​ജ്യം
പു​​രു​​ഷ ജാ​​വ​​ലി​​ൻ​​ ത്രോ​​യി​​ൽ ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം നീ​​ര​​ജ് ചോ​​പ്ര സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. 2018 ജ​​ക്കാ​​ർ​​ത്ത​​യി​​ലും സ്വ​​ർ​​ണം നേ​​ടി​​യ നീ​​ര​​ജി​​ലൂ​​ടെ ഇ​​ന്ത്യ പ്ര​​തീ​​ക്ഷി​​ച്ച ത​​ങ്ക​​മെ​​ഡ​​ലി​​നു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല. 82.38 മീറ്റർ എ​​റി​​ഞ്ഞു തു​​ട​​ങ്ങി​​യ നീ​​ര​​ജ്, നാ​​ലാം ശ്ര​​മ​​ത്തി​​ൽ 88.88 മീ​​റ്റ​​ർ ദൂ​​രേക്ക് ജാ​​വ​​ലി​​ൻ ​​പാ​​യി​​ച്ചാ​​ണ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്. 82.38, 84.49, xx, 88.88, 80.80, xx എ​​ന്ന​​താ​​യി​​രു​​ന്നു ഹാ​​ങ്ഝൗ​​വി​​ൽ നീ​​ര​​ജ് ചോ​​പ്ര​​യു​​ടെ പ്ര​​ക​​ട​​നം.

ജെ​​ന്ന സ്റ്റൈ​​ൽ
ജാ​​വ​​ലിൻ ത്രോ​​യി​​ൽ നീ​​ര​​ജി​​നു പി​​ന്നി​​ൽ ഫി​​നി​​ഷ് ചെ​​യ്ത് ഇ​​ന്ത്യ​​യു​​ടെ കി​​ഷോ​​ർ ജെ​​ന്ന വെ​​ള്ളി​​യ​​ണി​​ഞ്ഞു. നാ​​ലാം ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു വെ​​ള്ളി​​ക്കു​​ള്ള ഏ​​റ് ജെ​​ന്ന ന​​ട​​ത്തി​​യ​​ത്. 87.54 മീ​​റ്റ​​റാ​​യി​​രു​​ന്നു ജെ​​ന്ന​​യു​​ടെ പ്ര​​ക​​ട​​നം. പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ഹ​​മ്മ​​ദ് യാ​​സി​​ൽ 78.13 മീ​​റ്റ​​റു​​മാ​​യി വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി.

ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഒ​​ഴി​​കെ മ​​റ്റാ​​രും 80 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്തി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഗെ​​യിം​​സ് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ ജാ​​വ​​ലി​​ൻ​​ ത്രോ​​യി​​ൽ സ്വ​​ർ​​ണ​​വും വെ​​ള്ളി​​യും നേ​​ടു​​ന്ന​​ത്. വ​​നി​​താ ജാ​​വ​​ലി​​ൻ​​ ത്രോ​​യി​ൽ ഇന്ത്യയുടെ അ​​ന്നു റാ​​ണി​​യും സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.

മ​​ല​​യാ​​ളി സ്വ​​ർ​​ണം
പു​​രു​​ഷ വി​​ഭാ​​ഗം 4 x 400 മീ​​റ്റ​​ർ റി​​ലേ​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ൽ മ​​റ്റൊ​​രു സ്വ​​ർ​​ണ​​മെ​​ത്തി​​യ​​ത്. 3:01.58 സെ​​ക്ക​​ൻ​​ഡി​​ൽ ഇ​​ന്ത്യ ഫി​​നി​​ഷ് ചെ​​യ്തു.

മൂന്നു മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യി​​രു​​ന്നു ട്രാ​​ക്കി​​ൽ ഇ​​റ​​ങ്ങി​​യ​​ത്. മു​​ഹ​​മ്മ​​ദ് അ​​ന​​സ്, അ​​മോ​​ജ് ജേ​​ക്ക​​ബ്, മു​​ഹ​​മ്മ​​ദ് അ​​ജ്മ​​ൽ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ടീ​​മി​​ലെ മ​​ല​​യാ​​ളി സാ​​ന്നി​​ധ്യം. ഇ​​വ​​ർ​​ക്കൊ​​പ്പം രാ​​ജേ​​ഷ് ര​​മേ​​ശും ചേ​​ർ​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ടീം. 3:02.05 ​​സെ​​ക്ക​​ൻ​​ഡു​​മാ​​യി ഖ​​ത്ത​​റും 3:02.55 സെ​​ക്ക​​ൻ​​ഡു​​മാ​​യി ശ്രീ​​ല​​ങ്ക​​യും വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

സാ​​ബ്‌​ലെ ​ഡ​​ബി​​ൾ
പു​​രു​​ഷ 3000 മീ​​റ്റ​​ർ സ്റ്റീ​​പ്പി​​ൾ​​ചേ​​സി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ അ​​വി​​നാ​​ഷ് സാ​​ബ്‌​ലെ ​ഇ​​ന്ന​​ലെ 5000 മീ​​റ്റ​​ർ ഓ​​ട്ട​​ത്തി​​ൽ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. 13:21.09 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് അ​​വി​​നാ​​ഷ് ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന​​ത്. ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡോ​​ടെ ബെ​​ഹ്റി​​ന്‍റെ ബി​​ർ​​ഹാ​​നു (13:17.40) സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി.

വ​​നി​​താ 800 മീ​​റ്റ​​റി​​ലും 4 x 400 മീ​​റ്റ​​റി​​ലും ഇ​​ന്ത്യ​​ക്ക് വെ​​ള്ളി ല​​ഭി​​ച്ചു. ഹ​​മി​​ല​​ൻ ബ​​യ്ന​​സാ​​ണ് (2:03.75) ഇ​​ന്ത്യ​​ക്ക് വെ​​ള്ളി സ​​മ്മാ​​നി​​ച്ച​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ ത​​രു​​ഷി ദി​​ലേ​​സ​​ര​​യ്ക്കാ​​ണ് (2:03.20) സ്വ​​ർ​​ണം. വ​​നി​​താ റി​​ലേ​​യി​​ൽ വി​​ദ്യ രാം​​രാ​​ജ്, ഐ​​ശ്വ​​ര്യ കൈ​​ലാ​​ഷ്, പ്രാ​​ഞ്ചി, ശു​​ഭ വെ​​ങ്ക​​ടേ​​ശ​​ൻ എ​​ന്നി​​വ​​രട​​ങ്ങി​​യ ഇ​​ന്ത്യ​​ൻ ടീ​​മാ​​ണ് വെ​​ള്ളി നേ​​ടി​​യ​​ത്.

3:27.85 സെ​​ക്ക​​ൻ​​ഡി​​ൽ ഇ​​ന്ത്യ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നു. ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡോ​​ടെ (3:27.65) ബെ​​ഹ്റി​​ൻ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി.മി​​ക​​സ​​ഡ് ടീം 35 ​​കി​​ലോ​​മീ​​റ്റ​​ർ റെ​​യ്സ് വാ​​ക്കി​​ൽ ഇ​​ന്ത്യ​​യു​​ടെ രാം ​​ബാ​​ബു, മ​​ഞ്ജു റാ​​ണി സ​​ഖ്യം വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. അ​​ത്‌​ല​​റ്റി​​ക്സി​​ലെ ഏ​​ക വെ​​ങ്ക​​ല​​മാ​​യി​​രു​​ന്നു അ​​ത്.

Related posts

Leave a Comment