പടക്ക ഫാക്ടറിയിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഹ​രി​യാ​ന​യി​ലെ ഭി​വാ​നി ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. 

സ്‌​ഫോ​ട​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ര​ണ്ട് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു യു​വാ​വും സ്ത്രീ​യും പ​ട​ക്കം അ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്.

മ​രി​ച്ച ര​ണ്ടു​പേ​രും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് പോ​ലീ​സ് പറഞ്ഞു. സ്‌​ഫോ​ട​ന​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ച്ചു.  മ​രി​ച്ച ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ​സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ ഫാ​ക്ട​റി​യ്ക്ക് അ​ക​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 

നി​ര​വ​ധി പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ അ​വി​ടെ ഉ​ണ്ടാ​യ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കാം സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ​അ​പ​ക​ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട ഫാ​ക്‌​ട​റി ഉ​ട​മ​യ്ക്കാ​യ് പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. 

ഫാ​ക്ട​റി നി​യ​മ​പ​ര​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ രീ​തി​യി​ലാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും സംഭവത്തിൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment