38 കോടിയുടെ ബംപർ അടിച്ച വിവരം അറിയാതെ മഹാഭാഗ്യവാൻ നിർഭാഗ്യവാനായി എവിടെയോ കഴിയുന്നു. യുകെ നാഷണൽ ലോട്ടറി നറുക്കെടുപ്പിലാണ് അജ്ഞാതനായ ഭാഗ്യശാലിക്ക് മെഗാ ജാക്ക്പോട്ട് അടിച്ചത്.
3.8 ദശലക്ഷം പൗണ്ട് ആണ് (38.15 കോടി രൂപ) സമ്മാനത്തുക. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. ഇതുവരെ ആ ഭാഗ്യവാൻ ആരാണന്ന് ആർക്കും അറിയില്ല.
ടിക്കെറ്റെടുത്തവർ തങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ച് ജാക്ക്പോട്ട് സമ്മാനം ക്ലെയിം ചെയ്യാൻ തങ്ങളുമായി ബന്ധപ്പെടണമെന്നു നാഷണൽ ലോട്ടറി വക്താവ് ആൻഡി കാർട്ടർ എക്സിലൂടെ അറിയിച്ചു.
പോസ്റ്റിന് താഴെ തങ്ങൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് അവകാശപ്പെട്ട് നിരവധി വ്യാജന്മാർ കമന്റിട്ടെങ്കിലും യഥാർഥ ഭാഗ്യവാൻ രംഗത്തെത്തിയില്ല.
ജാക്ക്പോട്ട് ടിക്കറ്റിന് രണ്ടു പൗണ്ട് (200 രൂപ) മാത്രമായിരുന്നു വില. എല്ലാ ശനിയാഴ്ചയും ബുധനാഴ്ചയുമാണ് ഈ ജാക്പോട്ട് നറുക്കെടുപ്പ്.