ആദ്യ വനിതയെ ബഹിരാകാശത്തേക്ക് അയക്കാന്‍ യുഎഇ

ആറ് മാസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തീകരിച്ച സുല്‍ത്താന്‍ അല്‍ നിയാദിയുടെ വിജയത്തിനു പിന്നാലെ ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കാൻ തീരുമാനിച്ച് യുഎഇ.

ദുബായ് ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇക്കാര്യം സ്ഥിരീകരിച്ചു. യുഎഇയുടെ ബഹിരാകാശ സഞ്ചാരികളായ മുഹമ്മദ് അല്‍ മുല്ല, നോറ അല്‍ മത്രൂഷി എന്നിവരാണ് ബഹിരാകാശത്തേക്ക് പോകാന്‍ തയാറെടുക്കുന്നത്. യുഎഇ കോര്‍പ്പ്‌സിന്‍റെ ഭാഗമായിട്ടാണ് മത്രൂഷി തിരഞ്ഞെടുക്കപ്പെട്ടത്.

ഇപ്പോൾ ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ആസ്ഥാനത്തേക്ക് പരിശീലനത്തിലായി അയച്ചിരിക്കുകയാണ്. 2024ല്‍ പരിശീലനം പൂർത്തിയാകും.

2024ല്‍ ഇവരുടെ ബിരുദ പഠനം പൂർത്തിയായ ശേഷം ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിന് ഇവര്‍ തയ്യാറാവുമെന്നും ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. ആഗോള ബഹിരാകാശ മേഖലയില്‍ യുഎഇയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. അത് മാനവികതയ്ക്ക് മുതല്‍ കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അധികം വെെകാതെ തന്നെ ലോകം എഇയുടെ അമ്പരപ്പിക്കുന്ന സ്‌പേസ് മിഷനുകള്‍  കാണുമെന്നും, അടുത്ത ഘട്ടം അതാണെന്നും ഹംദാന്‍ പറഞ്ഞു. അടുത്ത വര്‍ഷം വിവിധ ബഹിരാകാശ പദ്ധതികളാണ് യുഎഇ ലോഞ്ച് ചെയ്യാന്‍ പോകുന്നത്. 



Related posts

Leave a Comment