രാഷ്ട്രീയ അതിപ്രസരം; സ്കൂൾ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പിലും വാശി; വോ​ട്ടെ​ടു​പ്പ് പോ​ലീ​സ് കാ​വ​ലി​ല്‍


പ​യ്യോ​ളി: പോ​ലീ​സ് കാ​വ​ലി​ല്‍ സ്‌​കൂ​ള്‍ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പ്. തൃ​ക്കോ​ട്ടൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പാ​ണ് രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം മൂ​ലം വി​വാ​ദ​മാ​യ​ത്.

ഇന്നലെ ഉ​ച്ച​കഴിഞ്ഞ്് മൂ​ന്നിനാ​രം​ഭി​ച്ച തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ രാ​ത്രി ഒൻപതോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.ത​ര്‍​ക്ക​വും ബ​ഹ​ള​വും മൂ​ലം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഏ​റെ വൈ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

ഒ​ടു​വി​ല്‍ നി​ല​വി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യ എ.​വി.​ ഷി​ബു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.ത​ര്‍​ക്ക​ങ്ങ​ളെത്തു​ട​ര്‍​ന്ന് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment