“അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം’ വീടിന്റെ ജനാലയ്ക്കല്‍ എട്ട് വയസുകാരി തൂക്കിയ ബോർഡിലെ വാക്കുകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നും ബോർഡിലുണ്ട്. കുട്ടിയുടെ അച്ഛൻ തന്നെയാണ് പരസ്യ ബോർഡിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചത്. എനിക്ക് അത്ര വിലയില്ലെന്നു തോന്നുന്നു എന്ന അടിക്കുറിപ്പും അച്ഛന്റെ പോസ്റ്റിലുണ്ട്.
ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്പ് മകള്‍ തന്നെ അടുത്തുവിളിച്ച് തന്റെ ശമ്പളം ചോദിച്ചിരുന്നുവെന്നും അതില്‍ അതൃപ്തി പ്രകടിപ്പിച്ചശേഷമാണ് അവള് പരസ്യ നോട്ടീസ് തയാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു.
ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായി. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു “തമാശ’ ചിന്തിക്കുന്നത് എന്നും ചോദിച്ചു.
മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല, കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു.