കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ യുവാവിന്റെ കൈയില്‍നിന്ന് എംഡിഎംഎ പിടികൂടി. കേസുമായി ബന്ധപ്പെട്ട് ആലങ്ങാട് മാളിയംപീടിക സബിന്‍ നാഥ്(28) ആണ് എറണാകുളം സൗത്ത് പോലീസിന്റെ നിരീക്ഷണത്തിലുള്ളത്.
ഇയാളുടെ കൈയില്‍ നിന്ന് 2.67 ഗ്രാം എംഡിഎംഎ പിടികൂടി.ഇന്നലെ വൈകുന്നേരം ആലുവയില്‍വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സബിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഇയാളെ എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രം മാറ്റി ഡോക്ടര്‍ പരിശോധിക്കുന്ന സമയത്താണ് ലഹരിമരുന്ന് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എറണാകുളം സൗത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്.