തിരുവനന്തപുരം:കെഎസ്ആർടിസി ബസിൽ നിന്ന് വീണ പെൺകുട്ടിക്ക് അദ്ഭുതകരമായി രക്ഷപെടൽ.പോത്തൻകോട് എൽവിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ഡോർ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു.
ബസിന്റെ ടയ റിനടിയിലേക്ക് വീണ പെൺകുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകുന്നേരം സ്കൂൾ വിട്ടു മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിർത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെൺകുട്ടിയ്ക്ക് നിസാരമായ പരിക്കേറ്റു.