കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തി. മോഹന്‍ലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലാണ് കൂടിക്കാഴ്ച നത്തിയത്.
ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മലയാളത്തിൻ്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്. എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ചിത്രീകരണത്തിനാണ് താരം ഡൽഹിയിൽ എത്തിയത്. 30 ദിവസത്തെ ഷെഡ്യൂളാണ് ഡല്‍ഹിയിലേത്.