സബർമതി നദിയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന അഹമ്മദാബാദിൽനിന്ന് ക്രിക്കറ്റ് ലോകകപ്പിന്റെ താരപ്രഭയിലേക്ക് ഒരു ഇന്ത്യൻ വംശജന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ പാഞ്ഞു;
ഒരിക്കലല്ല, അഞ്ചുവട്ടം. ഓരോ തവണയും സബർമതി നദിയെ എത്തിനോക്കി ആ പന്തുകൾ ഗാലറിയിൽ പതിച്ചു. ഇംഗ്ലീഷ് ആധിപത്യത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ സ്വന്തം സബർമതി അപ്പോൾ ചിരിച്ചിട്ടുണ്ടാകാം, കാരണം ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരത്തിന്റെ പ്രഹരമേറ്റത് ഇംഗ്ലീഷുകാർക്കുതന്നെയായിരുന്നു.
2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി കുറിച്ച് താരപ്രഭയിലാണ് ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര.
ഇംഗ്ലണ്ടിനെതിരായ 13-ാം ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ 96 പന്തിൽ അഞ്ച് സിക്സും 11 ഫോറുമടക്കം 123 റണ്‍സുമായി രചിൻ പുറത്താകാതെനിന്നു.
അതോടെ ഏകദിന ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ന്യൂസിലൻഡിനായി സെഞ്ചുറി നേടുന്ന ചരിത്രത്തിലെ നാലാമൻ എന്ന നേട്ടം ഇരുപത്തിമൂന്നുകാരനായ രചിൻ സ്വന്തമാക്കി.
ബംഗളൂരു വഴി വെല്ലിംഗ്ടണ്‍
ക്രിക്കറ്റ് ഭ്രാന്തരായ അച്ഛന്റെയും അമ്മയുടെയും മകനായി ന്യൂസിലൻഡിലെ വെല്ലിംഗ്ടണിലായിരുന്നു രചിൻ രവീന്ദ്രയുടെ ജനനം. സോഫ്റ്റ്വെയർ ആർക്കിടെക്റ്റായ രവി കൃഷ്ണമൂർത്തിയും ദീപ കൃഷ്ണമൂർത്തിയും 1990 ലാണ് ബംഗളൂരുവിൽനിന്ന് വെല്ലിംഗ്ടണിലെത്തിയത്.
1999 നവംബർ 18ന് അവർക്ക് ഒരു മകനുണ്ടായി. ബംഗളൂരുവിൽ ആയിരുന്നപ്പോൾ ക്ലബ് തലത്തിൽ ക്രിക്കറ്റ് കളിയുമായി നടന്നിരുന്ന ആളായിരുന്നു രവി കൃഷ്ണമൂർത്തി.
ക്രിക്കറ്റ് ജ്വരം തലയിലുള്ളവളായിരുന്നു ദീപ. അതുകൊണ്ടുതന്നെ കടിഞ്ഞൂലിന് തങ്ങളുടെ ആരാധ്യ ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ തെണ്ടുൽക്കറിന്റെയും പേരിൽനിന്ന് പുതിയൊരു പേരു കണ്ടെത്തി, രാഹുലിന്റെ ‘ര’യും സച്ചിന്റെ ‘ചിനും’ ചേർത്ത് രചിൻ.
സച്ചിൻ സാക്ഷി
പേരിനൊപ്പമുള്ള സച്ചിനാണ് രചിന്റെ ആരാധ്യപുരുഷൻ. ഐസിസി ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനായി സച്ചിൻ തെണ്ടുൽക്കർ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ചുറി സച്ചിന്റെ മുന്നിൽവച്ചു നേടാൻ സാധിച്ചതിന്റെ ത്രില്ലിലാണ് രചിൻ രവീന്ദ്ര.
ബംഗളൂരുവിലെ ബാർ
2019 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് ന്യൂസിലൻഡിന്റെ പകരം വീട്ടലായാണ് അഹമ്മദാബാദിലെ ഒന്‍പത് വിക്കറ്റ് ജയം വിശേഷിപ്പിക്കപ്പെട്ടത്.
പ്ലെയർ ഓഫ് ഓഫ് ദ മാച്ച് ആയ രചിൻ രവീന്ദ്ര 2019 ലോകകപ്പ് ഫൈനൽ കണ്ടത് ബംഗളൂരുവിലെ ബാറിലെ പടുകൂറ്റൻ സ്ക്രീനിനു മുന്നിൽവച്ചായിരുന്നു എന്നതു രസകരം.
തന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും കുടുംബാംഗങ്ങളെയും കാണാനായി രചിൻ ബംഗളൂരുവിൽ എത്തുന്നത് പതിവാണ്. എങ്കിലും താൻ ഒരു കിവിയാണെന്ന് രചിൻ പറയും, രണ്ടാമതൊന്ന് ആലോചിക്കാതെ. റെ